അഞ്ചൽ: പനി വ്യാപകമാകുമ്പോൾ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ അഞ്ചൽ സി.എച്ച്.സി. പനി പടരുന്ന സാഹചര്യത്തിൽ എല്ലാ ആശുപത്രികളിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കണമെന്ന ആരോഗ്യവകുപ്പ് നിർദേശം അധികൃതർ അവഗണിക്കുകയാണ്.
നിത്യേന നൂറുകണക്കിന് പേരാണ് പനി ബാധിതരായി ഇവിടെ ചികിത്സ തേടിയെത്തുന്നത്. ആറ് ഒ.പി കൗണ്ടറുകളുണ്ടെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് ഡോക്ടർമാരുള്ളത്. ഡോക്ടർമാർ പല ആവശ്യങ്ങൾക്കായി മിക്കപ്പോഴും ഒ.പി നിർത്തി ഇറങ്ങിപ്പോകുന്നതും പതിവാണ്. ഇതുമൂലം രോഗികൾ കാത്തിരുന്ന് വലയുന്നു.
നൂറുകണക്കിന് രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കുന്നത് ഡോക്ടർമാരോ ആശുപത്രിയിലെ മറ്റ് ജീവനക്കാരോ ഗൗരവമായി കാണാറില്ല. വിവിധ സി.എച്ച്.സികളിൽനിന്ന് റഫർ ചെയ്തെത്തുന്ന രോഗികളുടെ കാര്യവും പരിതാപകരമാണ്. പി.എച്ച്.സികളിൽനിന്നുള്ള ചികിത്സരേഖകൾ വിശദമായി മനസ്സിലാക്കാതെയാണ് ഇവിടേക്ക് ചികിത്സ നിർദേശിക്കുന്നത്.
ഇതുമൂലം യഥാർഥ രോഗത്തിനുള്ള ചികിത്സ രോഗികൾക്ക് ലഭിക്കാറില്ല. ഇവർക്ക് പിന്നീട് രോഗം മൂർച്ഛിക്കുമ്പോൾ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ടി വരുന്നു. മഴക്കാലപൂർവ മുൻകരുതലുകളൊന്നും സ്വീകരിക്കാൻ അഞ്ചൽ സി.എച്ച്.സി നടത്തിപ്പുകാർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.