അഞ്ചൽ: റോഡരികിലെ പെട്ടിക്കടയുടെ മുന്നിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഏരൂർ ഇടമൺ പാതയിൽ മുഴതാണ്ട്, തോട്ടംമുക്ക്, ഒന്നാം ബ്ലോക്ക് നിരപ്പ് കയറ്റം എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം രാത്രിയിൽ മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു.
റോഡരികിൽ തള്ളിയ കക്കൂസ് മാലിന്യം മഴവെള്ളത്തിൽ ഓടയിലൂടെ ഒഴുകി മുഴതാങ്ങിൽ ഗോപിയുടെ പെട്ടിക്കടയുടെ മുന്നിൽ കെട്ടിനിന്ന് ദുർഗന്ധം വമിക്കുകയാണ്.
പ്രദേശത്ത് ദുർഗന്ധം അസഹനീയമായി മാറി. രാത്രികാലങ്ങളിൽ ദർഭപ്പണ, കെട്ടുപ്ലാച്ചി, ആയിരനല്ലൂർ, വിളക്കുപാറ, അയിലറ എന്നീ ഭാഗങ്ങളിൽ അറവുമാലിന്യം തള്ളുന്നത് പതിവാണ്. സ്ഥലത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബ്ലീച്ചിങ് പൗഡറും ലോഷനും തളിച്ച് ശുദ്ധീകരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ദുർഗന്ധം പൂർണമായും വിട്ടുമാറിയിട്ടില്ല. മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ നിരവധിതവണ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
സ്ഥലത്തെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.