അഞ്ചൽ: കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പണമിരട്ടിപ്പ് സംഘത്തിലെ ഒരു പ്രതിയെ കൂടി ഏരൂർ പൊലീസ് കാസർകോടുനിന്ന് അറസ്റ്റ് ചെയ്തു. കാസർകോട്, പതുപ്പ് പുളിക്കൽവീട്ടിൽ സോളി ജോസഫ് (50) ആണ് അറസ്റ്റിലായത്. ഒരുമാസം മുമ്പ് ഈ സംഘത്തിൽപെട്ട കുളത്തൂപ്പുഴ സ്വദേശിയായ സ്ത്രീ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായിരുന്നു.
ഇതേകേസിലെ മൂന്നാംപ്രതിയാണ് സോളി ജോസഫ്. ഇവരുൾപ്പെടുന്ന പണമിരട്ടിപ്പ് സംഘം കുളത്തൂപ്പുഴ സ്വദേശിയുൾെപ്പടെ നിരവധി പേരിൽ നിന്നായി രണ്ടരക്കോടിയോളം രൂപ തട്ടിപ്പുനടത്തിയെന്നാണ് കേസ്. ഏരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.