അഞ്ചൽ: അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും ഏരൂർ പൊലീസ് പിടികൂടി. ആലഞ്ചേരി മുതലാറ്റ് ഭാഗത്ത് നിന്നുമാണ് വാഹനങ്ങൾ പൊലീസ് പിടികൂടിയത്.
ഇവിടെ നടക്കുന്ന അനധികൃത മണ്ണ് ഖനത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കിഴക്കൻ മേഖലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമാണെന്നും നാട്ടുകാരുടെ നിരന്തര പരാതികളാണ് പൊലീസിന് ലഭിക്കുന്നതെന്നും ഇതിനെതുടർന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നും എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.