അഞ്ചൽ: അഞ്ചൽ - പുനലൂർ പാതയിൽ അഗസ്ത്യക്കോട് ജങ്ഷന് സമീപം ജഡ്ജി സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
ഓട്ടോ ഡ്രൈവർ കോമളം സ്വദേശി ജയപ്രകാശ് (45), യാത്രക്കാരി കോമളം സ്വദേശി ബിന്ദു (46) എന്നിവരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം.
പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി എ. അബ്ദുൽ ജലീൽ സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽനിന്ന് വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. പരിക്കേൽക്കാതെ ജഡ്ജി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.