അഞ്ചൽ: ദിവസങ്ങളായി തകർത്തുപെയ്യുന്ന മഴയെത്തുടർന്നുള്ള നാശനഷ്ടങ്ങൾ വർധിക്കുന്നു. ഏരൂർ സ്കൂൾ ജങ്ഷനിൽ ബിപിൻ ഭവനിൽ ബാബുരാജിെൻറ വീടിനോട് ചേർന്നുള്ള അടുക്കള തകർന്നുവീണു. കഴിഞ്ഞദിവസം രാത്രി രണ്ടോടെയായിരുന്നു സംഭവം.
ആലഞ്ചേരി ഏലാമുറ്റം ലാൽഭവനിൽ രഘുനാഥന്റെ വീട്ടുമുറ്റത്തെ കുടിവെള്ളക്കിണറിെൻറ കെട്ട് ഇടിഞ്ഞുതാണു. ചണ്ണപ്പേട്ട ആനക്കുളത്ത് വീടിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞു. ഏരൂർ ചില്ലിങ് പ്ലാൻറിന് സമീപത്തെ തോട് കരകവിഞ്ഞൊഴുകി സമീപത്തെ വാഴ ഉൾപ്പെടെയുള്ളവ നശിച്ചു. ഏരൂർ പഞ്ചായത്തിൽ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറ് ജി. അജിത്ത്, െഡപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തി നാശനഷ്ടം വിലയിരുത്തി റിപോർട്ട് നൽകി. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.