അഞ്ചൽ: വൈദ്യുതി ബിൽ അടക്കാത്തതിനെത്തുടർന്ന് അഞ്ചലിലെ മൂന്ന് സർക്കാർ ഓഫിസുകളുടെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചു. മണിക്കൂറുകൾക്ക് ശേഷം തുക അടച്ചതിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയുണ്ടായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള ക്ഷീര വികസന ഓഫിസ്, കൃഷി അസി. ഡയറക്ടർ ഓഫിസ്, സാമൂഹികനീതി വകുപ്പ് ഓഫിസ് എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. ജില്ല ഓഫിസുകളിൽനിന്ന് വൈദ്യുതി ചാർജ് അടക്കുന്നതിനുള്ള ഫണ്ട് അലോട്ട്മെൻറ് ലഭിക്കാൻ കാലതാമസം വന്നതോടെയാണ് വൈദ്യുതി ബിൽ അടക്കുന്നതിന് താമസിച്ചത്.
മുൻകാലങ്ങളിലും ഇത്തരത്തിൽ ഫണ്ട് ലഭിക്കാൻ കാലതാമസം വരുമ്പോൾ ഓഫിസ് ജീവനക്കാർ സ്വന്തം നിലയിൽ വൈദ്യുതി ബില്ലടക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടാകാത്തതാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.