അ​ഞ്ച​ൽ സി.​എ​ച്ച്.​സി​യി​ൽ ഡോ​ക്ട​റി​ല്ലാ​തെ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന

ഒ.​പി മു​റി​ക​ൾ

ഡോക്ടർമാരുടെ അഭാവം: അഞ്ചൽ സി.എച്ച്.സിയിൽ രോഗികൾ വലയുന്നു

അഞ്ചൽ: അഞ്ചൽ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടെ അഭാവം മൂലം വലയുന്നത് ചികിത്സക്കെത്തുന്ന രോഗികൾ. വ്യാഴാഴ്ച എട്ട് ഡോക്ടർമാരുടെ ഒ.പി സേവനം ഉണ്ടെന്ന് ബോർഡിൽ എഴുതി വെച്ചിരുന്നുവെങ്കിലും രണ്ട് അസി. സർജൻമാരുടെ സേവനം മാത്രമാണുണ്ടായിരുന്നത്.

ഇവരെ കാണുന്നതിനായി ഒ.പി മുറിക്ക് മുന്നിൽ നൂറുകണക്കിന് രോഗികളാണ് വരിനിൽക്കുന്നത്. പലപ്പോഴും മുറിയിൽനിന്നും ഡോക്ടർമാർ പുറത്തേക്കിറങ്ങിപ്പോകുമ്പോൾ വലയുന്നത് വരിനിൽക്കുന്ന രോഗികളാണ്.

ഇവരെ നഴ്സുമാർ ഡ്യൂട്ടിയിലുള്ള ഇതര ഡോക്ടറുടെ മുറിയുടെ മുന്നിലെത്തിക്കുമ്പോഴേക്കും പുറത്തു പോയ ഡോക്ടർ തിരികെയെത്തും. ഈ സമയം രോഗികൾ പഴയ സ്ഥാനത്തേക്ക് തിരികെയെത്തി കാത്തു നിൽക്കുന്നത് സ്ഥിരംകാഴ്ചയാണ്.

രോഗികൾക്കും കൂടെയെത്തുന്നവർക്കും വിശ്രമിക്കാനൊരുക്കിയിട്ടുള്ള താൽക്കാലിക ഷെഡിൽ സ്ഥാപിച്ചിട്ടുള്ള കസേരകൾ തുരുമ്പിച്ചും അഴുക്കുപിടിച്ചും ഉപയോഗശൂന്യമാണ്.

ആശുപത്രിയുടെ സംരക്ഷണച്ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തധികൃതർ ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Lack of doctors-difficult for Patients in Anchal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.