അഞ്ചൽ: ഏരൂർ പത്തടി തോട്ടംമുക്ക് പള്ളിമേലതിൽ വീട്ടിൽ ഷാജി പീറ്റർ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട് റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതി പൊന്നമ്മക്ക് കോവിഡ് പോസിറ്റിവായതിനാൽ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചില്ല. ഒന്നാം പ്രതിയായ സഹോദരൻ സജിൻ പീറ്ററെ ഏരൂർ പൊലീസ് കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച ഉച്ചയോടെ സംഭവം നടന്ന വീട്ടിലും പരിസരത്തുമാണ് പ്രതിയുമായെത്തിയ പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.
കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പ് കമ്പി, മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച മൺവെട്ടി മുതലായവ വീട്ടിന് പരിസരത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്തു.
സംഭവത്തിെൻറ ദൃക്സാക്ഷിയും മൃതദേഹം മറവ് ചെയ്യുന്നതിനും മറ്റും പ്രതികൾക്കൊപ്പമുണ്ടായിരുന്ന സജിൻ പീറ്ററുടെ ഭാര്യ ആര്യയുടെ പങ്കിനെപ്പറ്റിയും വിശദമായ വിവരശേഖരണം നടത്തും. ശേഷം അവരും പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ട്. ഷാജിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഫോറൻസിക് റിപ്പോർട്ട്, ഡി.എൻ.എ റിസൾട്ട് മുതലായവ ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ തെളിവ് ശേഖരിക്കാൻ കഴിയുകയുള്ളൂ. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ തിരികെ ഹാജരാക്കുമെന്ന് എരൂർ എസ്.എച്ച്.ഒ ശ്രീജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.