അഞ്ചൽ: ജനവാസ മേഖലയിൽ വർഷങ്ങളായി തരിശായി കിടക്കുന്ന സ്വകാര്യ ഭൂമിയിൽ മാലിന്യം തള്ളുന്നതും കാട്ടുപന്നിയും ഇഴജന്തുക്കളും വിഹരിക്കുന്നതും നാട്ടുകാർക്ക് ഭീഷണിയായി. ഇടമുളയ്ക്കൽ ചങ്ങരംപള്ളി റൈസ് മില്ല് റോഡ് സൈഡിൽ സ്വകാര്യവ്യക്തിയുടെ ഒരേക്കറോളം വരുന്ന സ്ഥലം വർഷങ്ങളായി കൃഷിയോ മറ്റ് ഉപയോഗങ്ങളോ ഇല്ലാതെ മരങ്ങളും കുറ്റിക്കാടും വളർന്ന് കിടക്കുകയാണ്. റോഡരികിലായതിനാൽ വാഹനങ്ങളിലെത്തിയും അല്ലാതെയും സ്ഥലത്തേക്ക് വലിച്ചെറിയുന്ന മാലിന്യം ജീർണിച്ച് ദുർഗന്ധം വമിക്കുകയാണ്.
കൂറ്റൻ മരങ്ങൾ കടപുഴകിയോ ശിഖരങ്ങൾ ഒടിഞ്ഞോ സമീപത്തെ വീടുകളിലേക്ക് പതിക്കാൻ സാധ്യതയുണ്ടെന്ന് താമസക്കാർ പരാതിപ്പെടുന്നു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ വസ്തു ഉടമയുമായി ജനപ്രതിനിധികളുൾപ്പെടെയുള്ളവർ ബന്ധപ്പെട്ടെങ്കിലും അനുകൂലമായ സമീപനമല്ലത്രേ ഉണ്ടായത്. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തംഗം രാജീവ് കോശി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.