അഞ്ചൽ: അനധികൃതമായി പ്രവർത്തിക്കുന്ന മൃഗക്കൊഴുപ്പ് സംസ്കരണ കേന്ദ്രത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. എരൂർ ഗ്രാമപഞ്ചായത്തിലെ ഭാരതീപുരം വാര്‍ഡിലെ നീരാട്ട്തടത്തിൽ പ്രവർത്തിക്കുന്ന അറവ് മാലിന്യത്തിൽ നിന്നും മൃഗക്കൊഴുപ്പ് വേര്‍തിരിച്ചെടുക്കുന്ന ഫാക്ടറിയില്‍ കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധവും ഈച്ച, കൊതുക്, അട്ട മുതലായവ അലയമൺ, ഇട്ടിവ,അഞ്ചൽ എന്നീ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപിക്കുന്നു. ഇവിടെനിന്നും സമീപത്തെ തോട്ടിലേക്കൊഴുക്കുന്ന മലിനജലം വന്ന് ചേരുന്നത് ഇത്തിക്കരയാറ്റിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ തോട്ടിൽ നല്ല നീരൊഴുക്കായിരുന്നു.
അതിനാൽ രാത്രികാലത്ത് വൻതോതിൽ മാലിന്യം തോട്ടിലെഴുക്കുകയുണ്ടായി. ജലത്തിന് ദുർഗന്ധവും നിറവ്യത്യാസവും ഉണ്ടായതിനെത്തുടർന്ന് അലയമൺ പഞ്ചായത്തിലെ കടവറം, പുഞ്ചക്കോണം പ്രദേശത്തുള്ള ഏതാനുംപേർ മാലിന്യത്തിന്റെയും ദുർഗന്ധത്തിന്റെയും ഉറവിടമന്വേഷിച്ച് നടത്തിയ യാത്രയിലാണ് ഏഴ് കിലോമീറ്ററുകൾക്കപ്പുറത്തുള്ള വനമേഖലയിൽ എണ്ണപ്പനത്തോട്ടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന അനധികൃത കേന്ദ്രം കണ്ടെത്തിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഏരൂർ ഗ്രാമപഞ്ചായത്തധികൃതരും ഏരൂർ പൊലീസും അനധികൃതമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിനെതിരേ നിയമ നടപടി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.