അഞ്ചൽ: പുതുവർഷാരംഭത്തിൽ വിദ്യാലയങ്ങളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് പറവകളും ആനയും അണ്ണാറക്കണ്ണനും മുയലും മയിലും ചിത്രശലഭങ്ങളുമൊക്കെ. ഇവയൊക്കെ കുട്ടികളെ ആകർഷിക്കത്തക്ക മികവിൽ വർണങ്ങളിൽ ചാലിച്ച് വിദ്യാലയങ്ങളുടെ ഭിത്തികളിൽ വരച്ചതാകട്ടെ ഒരച്ഛനും രണ്ട് പെൺമക്കളും ചേർന്ന്. ചിത്രകലാകാരനായ ആർ.ടി. രാജേഷ്, ദിയ, ലയ എന്നിവരാണ് ആ അച്ഛനും മക്കളും. കിഴക്കൻ മേഖലയിലെ നിരവധി സ്കൂളുകൾ ഇവർ ഇത്തരത്തിൽ വർണാഭമാക്കി.
കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ദിയ കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മിമിക്രി ജേതാവ് കൂടിയാണ്. ലയ അഞ്ചൽ ഈസ്റ്റ് ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. നിരവധി സ്കൂളുകളിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അടുത്ത വർഷം ഭാര്യയെയും ഈ രംഗത്തെത്തിച്ച് സകുടുംബം ചിത്രകലയിൽ തുടരാനാണ് താൽപര്യമെന്നും രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.