അരുൺ

കർണാടകയിൽ യുവാവിന്‍റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

അഞ്ചൽ: കർണാടകയിലെ തൊഴിൽ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ.

തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടിൽ പരേതനായ കണ്ണന്‍റെയും സുലോചനയുടെയും മകൻ അരുൺ (24) ആണ് കർണാടകയിൽ മരിച്ചത്. മൂന്നു മാസം മുമ്പാണ് അരുൺ റിങ് വർക്കിനായി കർണാടകയിലെ ഹാർവാറിൽ പോയത്. കഴിഞ്ഞ 18നാണ് അരുൺ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്.

മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് കോൺട്രാക്ടർ അറിയിച്ചതനുസരിച്ച് ബന്ധുക്കൾ ഹാർവാറിലെത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. മൃതദേഹത്തിൽ മർദനമേറ്റതിന്‍റെയും മുറിവുകളുടെയും അടയാളങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കൾ കണ്ടെത്തി. അരുൺ മരിച്ചതിന് ഏതാനും ദിവസം മുമ്പ് തനിക്കിവിടെ കഴിയാൻ പറ്റില്ലെന്നും പ്രശ്നങ്ങളാണെന്നും ഉടൻ തിരിച്ചുവരേണ്ടി വരുമെന്നുമുള്ള വിവരങ്ങൾ മാതാവ് സുലോചനയെ അറിയിച്ചിരുന്നു.

ഈ വിവരങ്ങൾ കാട്ടി കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസിലും പുനലൂർ ഡിവൈ.എസ്.പിക്കും ബന്ധുക്കൾ പരാതി നൽകി.

Tags:    
News Summary - Relatives call youth's death a murder in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.