അഞ്ചൽ: അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 15 പവനോളം സ്വർണം മോഷണം പോയതായി പരാതി. ആയൂർ ഡയറി ഫാമിനു സമീപം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജോസഫ് ജിയോണിെൻറ വീട്ടിലാണ് മോഷണം നടന്നത്.
എറണാകുളം ഉദയംപേരൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് ജോസഫ് ജിയോൺ. ഏതാനും ദിവസമായി അദ്ദേഹവും കുടുംബവും വീട്ടിലില്ലായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല.
വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയ നിലയിലാണ്. കതക് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വള, മാല എന്നിവയാണ് നഷ്ടമായത്. ചടയമംഗലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.