അഞ്ചൽ: കോവിഡ് മരണമെന്ന് കേട്ടാൽ ഭീതിയിലാവുന്ന നാട്ടുകാർക്കിടയിൽ ആത്മധൈര്യവും സേവനസന്നദ്ധതയുമായി ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) പ്രവർത്തകർ.
കോവിഡ് ബാധിച്ച് ഒരാൾ മരിച്ചാൽ മൃതദേഹം സംസ്കരിക്കുന്നതിനും മതപരമായ ആചാരങ്ങളും ചടങ്ങുകളും നിർവഹിക്കുന്നതിനും പലരും തയാറാവാത്ത അവസ്ഥയിലാണ് ഐ.ആർ.ഡബ്ല്യുവിെൻറ സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങിയത്.
ഇതിനകം ജില്ലയിൽ പത്ത് സ്ഥലങ്ങളിൽ ഇവരുടെ സന്നദ്ധസേവനത്തിലൂടെ ശവസംസ്കാരം നടന്നു. ആരോഗ്യ പ്രവർത്തകരുടെ അറിയിപ്പ് ലഭിച്ചുകഴിഞ്ഞാലുടൻ ഈ സേന നിർദിഷ്ട സ്ഥലത്തെത്തി ആവശ്യമായ എല്ലാ സഹായവും നിർവഹിച്ചുനൽകുന്നുണ്ട്.
ഏത് വിഭാഗത്തിൽപെട്ടവരായാലും അവരുടെ ആചാരപ്രകാരമാണ് സംസ്കാരം നടത്തുന്നത്. സലിം മൂലയിൽ, അഷ്റഫ് പത്തടി, അസ്‌ലം സലാഹുദ്ദീൻ, യാസിർ ഷംസുദ്ദീൻ, അനീഷ്ഖാൻ, ഹുസൈൻ അമ്പലംകുന്ന്, അഷ്കർ താജ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ജില്ലയിൽ മുപ്പത് പേരെ ഇതിനുള്ള പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.