വി​നു

വീട്ടമ്മയെ ആക്രമിച്ച പ്രതി റിമാൻഡിൽ

അ​ഞ്ച​ൽ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ട​മ്മ​യെ മ​ർ​ദി​ക്കു​ക​യും കാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടി​യ​റ സ്വ​ദേ​ശി വി​നു​വാ​ണ് (മൊ​ട്ട വി​നു 42) അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോടെ നെ​ടി​യ​റ സ​ജി വി​ലാ​സ​ത്തി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ വ​ത്സ​ല​യെ വി​നു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട വി​നു വ​ല​ത് കൈ​ക്ക് മു​റി​വേ​റ്റ നി​ല​യി​ൽ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് വാ​ങ്ങി വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ അ​ഗ​സ്ത്യ​ക്കോ​ട്നി​ന്നു​മാ​ണ് ഇ​ൻ​സ്​​പെ​ക്ട​ർ കെ.​ജി. ഗോ​പ​കു​മാ​ർ, എ​സ്.​ഐ പ്ര​ജീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നേ​ര​ത്തേ​യു​ള്ള അ​ഞ്ച്​ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​നു​വെ​ന്നും പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - The accused who assaulted the housewife is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.