കാറിന്​ തീ പിടിച്ചപ്പോൾ

തിരക്കേറിയ റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു

അഞ്ചൽ: തിരക്കേറിയ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.വൈകിട്ട് നാല് മണിയോടെ അഞ്ചൽ ടെലഫോൺ എക്സ്ചേഞ്ച് ജംഗ്ഷനിൽ എസ്.ബി.ഐക്ക് സമീപമാണ് സംഭവം. കോട്ടുക്കൽ സ്വദേശി അജിത്തിന്‍റെ മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്.

റോഡരികിൽ നിർത്തിയിട്ട ശേഷം അജിത്തും കുടുംബവും സമീപത്തെ തുണിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. കടയിലെ സെയിൽസ്മാൻ വിവരം പറഞ്ഞതിനെത്തുടർന്ന് അജിത്ത് വാഹനത്തിനു സമീപത്തേക്കോടിയെങ്കിലും തീ ആളിപ്പടർന്നതിനാൽ അടുത്തെത്താൻ പോലും കഴിഞ്ഞില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ, എസ്.ഐ ജ്യോതിസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് തീയണക്കുകയും വാഹന നിയന്ത്രണവും ഏർപ്പെടുത്തി.

പൊലീസ് പുനലൂരിലെ അഗ്നിശമന സേനയെ ബന്ധപ്പെട്ടുവെങ്കിലും യൂണിറ്റ് കുളത്തൂപ്പുഴയിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നതിനാൽ എത്തിച്ചേരാൻ കഴിയുകയില്ലെന്നറിയിച്ചു. തുടർന്ന് കടയ്ക്കൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും പൊലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

കാറിന് തീപിടിച്ചതോടെ സമീപത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ പൊലീസും നാട്ടുകാരും ചേർന്ന് നീക്കി. ഇതുവഴിയുള്ളള ഗതാഗതം ഏറെ നേരം നിലച്ചു. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളും ഏറെ നേരം അടച്ചിടുകയുണ്ടായി. വാഹനം പൂർണമായും കത്തിയമർന്നു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അഞ്ചൽ പൊലീസ് കേസെടുത്തു.

Tags:    
News Summary - The car, which was parked on the road, caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.