ശു​ചീ​ന്ദ്ര​ൻ

വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ

അഞ്ചൽ: സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമയെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടയം സ്കൂളിനു സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്ര(69) നാണ് അറസ്റ്റിലായത്. കടയിൽ മിഠായി വാങ്ങാൻ ചെന്ന വിദ്യാർഥിനിയോടാണ് മോശമായി പെരുമാറിയത്.

ഏരൂർ ഇൻസ്പെക്ടർ വിനോദിന്‍റെ നിർദേശാനുസരണം എസ്. ഐ ശരലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, ലത, സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് അസർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - The trader who tried to harass the student was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.