അഞ്ചൽ: യുവാവിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ തെക്കേവയൽ ബിനു വിലാസത്തിൽ ബിനു (23)വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം ബന്ധുക്കൾ കണ്ടത്. തിങ്കളാഴ്ച ഉച്ചക്ക് ബിനുവും ജ്യേഷ്ഠസഹോദരനും തമ്മിൽ വീട് നിർമ്മാണത്തിന് വേണ്ടി മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റവും അടിപിടിയും നടന്നിരുന്നു.
ഇതിനെത്തുടർന്ന് ബിനു ജ്യേഷ്ഠനെതിരേ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് ബിനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏരൂർ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: പരേതനായ പൊടിയൻ. മാതാവ്: മല്ലിക. സഹോദരങ്ങൾ: വിനോദ് ,സുമേഷ്, ദീപു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.