പ്രകൃതി വിരുദ്ധ പീഡനം പ്രതി ശിവകുമാർ

പ്രകൃതി വിരുദ്ധ പീഡന ശ്രമം: മുൻ സൈനികൻ അറസ്റ്റിൽ

അഞ്ചൽ: സൈനിക റിക്രൂട്ട്മെൻറ് സ്ഥാപന നടത്തിപ്പുകാരനായ മുൻ സൈനികനെ പ്രകൃതി വിരുദ്ധ പീഡനശ്രമത്തിന് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. വാളകം മേൽക്കുളങ്ങര ബംഗ്ലാവിൽ വീട്ടിൽ ശിവകുമാർ (58) ആണ് അറസ്റ്റിലായത്. ആലഞ്ചേരിയിൽ മേജർ അക്കാദമി എന്ന സ്ഥാപനം നടത്തി വരുന്നയാളാണ് ശിവകുമാർ. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പരിശീലനത്തിനെത്തിയ പതിനേഴുകാരനെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പതിനേഴുകാരൻ സ്ഥാപനത്തിൽ നിന്നും ഇറങ്ങി ഓടി സമീപത്തെ പെട്രോൾ പമ്പിലെത്തി ജീവനക്കാരോട് വിവരം പറയുകയായിരുന്നു.

ഇവർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഏരൂർ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുക്കുകയും തുടർ നടപടിക്കായി അഞ്ചൽ പൊലീസിന് കൈമാറുകയായിരുന്നു. പുനലൂർ ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


Tags:    
News Summary - Unnatural rape attempt: Ex-soldier arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.