ഉത്രകേസ് വിധി: സർക്കാർ അപ്പീൽ നൽകണം -എൻ.കെ പ്രേമചന്ദ്രൻ എം.പി

 അഞ്ചൽ: ഉത്രകേസ് വിധിയിൽ കുടുംബത്തിന്‍റെ അഭിപ്രായത്തെ മുഖവിലക്കെടുത്തു കൊണ്ട് സംസ്ഥാന സർക്കാർ അപ്പീൽ നൽകണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു.

അഞ്ചൽ ഏറത്തെ ഉത്രയുടെ കുടുംബവീട്ടിലെത്തി രക്ഷാകർത്താക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ കേസായിരുന്നിട്ടും പ്രതിക്ക് പരമമായ ശിക്ഷയല്ല ലഭിച്ചത് .ഇത്തരം കേസുകൾക്ക് വധശിക്ഷ തന്നെ ലഭിക്കാവുന്നതാണ്. തെളിവെടുപ്പും  പ്രോസിക്യൂഷനുമെല്ലാം കുറ്റമറ്റ രീതിയിൽത്തന്നെയായിരുന്നു നടന്നത്. എങ്കിലും അർഹിക്കുന്ന ശിക്ഷാവിധിയല്ല പ്രതിക്ക് ലഭിച്ചതെന്നും എം.പി തുടർന്ന് പറഞ്ഞു.

Tags:    
News Summary - Uthra case verdict: Government should file appeal - NK Premachandran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.