അഞ്ചൽ: സർക്കാർ നിയന്ത്രണത്തിൽ ഏരൂർ പഞ്ചായത്തിലെ പത്തടി വൈദ്യഗിരിയിൽ ആരംഭിക്കുന്ന നിർദിഷ്ഠ മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്ന സ്ഥലം പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സന്ദർശിച്ചു.
മാലിന്യ പ്ലാന്റിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ജില്ല വികസന സമിതി യോഗത്തില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും നിര്‍ദിഷ്ട സ്ഥലം ജനനിബിഡവും ആരാധനാലയങ്ങള്‍ ഉള്പ്പടെയുള്ളതാണെന്നും സ്ഥലം എം.എല്‍.എയുൾപ്പെടെയുള്ള ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ആര്.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതേത്തുടർന്നാണ് ആർ.ഡി.ഒയുടെ സന്ദർശനം. നിർദിഷ്ട പദ്ധതി പ്രദേശത്തിന്റെ ഒരു വശത്ത് കൂടി ഒഴുകുന്ന അടപ്പ്പാറ തോടും, പള്ളിയും അടങ്ങുന്ന പ്രദേശത്തേക്കാണ് സംഘം ആദ്യം എത്തിയത്.
ഈ പ്രദേശത്തെ വീടുകളുടെ എണ്ണം, ജലസ്രോതസ്സുകൾ എന്നിവയെ പറ്റി നാട്ടുകാരുമായി ആശയവിനിമയം നടത്തി. നാട്ടുകാര്‍, മതസാമുദായിക നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ ആശങ്ക റവന്യൂ സംഘത്തോട് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.