ആയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഉദ്ഘാടനത്തിനൊരുങ്ങി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

അഞ്ചൽ: കേരള സർക്കാറിന്‍റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ആയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം പ്രാവർത്തികമാക്കുന്ന വെതർ സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു. അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്‍റെ ദിശ, കാറ്റിന്‍റെ വേഗം, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങൾ ഇനി വിദ്യാർഥികൾ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തും.

ഊഷ്മാവ് അളക്കുന്നതിനുള്ള തെർമോമീറ്റർ, ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും രേഖപ്പെടുത്തുന്നതിനുള്ള മാക്സിമം - മിനിമം തെർമോമീറ്റർ, കാറ്റിന്‍റെ ദിശ അറിയുന്നതിനുള്ള വിൻഡ് വെയ്ൻ, കാറ്റിന്‍റെ വേഗം അളക്കുന്നതിനുള്ള കപ് അനിമോമീറ്റർ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള മഴമാപിനി എന്നീ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്.

നവംബർ ഒന്നിന് ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്കൂളിൽ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പി.ടി.എ പ്രസിഡന്‍റ് ബി. മുരളി അധ്യക്ഷതവഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കും.

Tags:    
News Summary - Weather observatory ready for inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.