അഞ്ചൽ: കാട്ടുപന്നിയുൾപ്പെടെയുള്ള ജീവികൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് സർവസാധാരണമെങ്കിലും കാട്ടുപോത്ത് നാട്ടിലിറങ്ങുന്നത് കേട്ട്കേൾവി പോലുമില്ലെന്ന് ഇടമുളയ്ക്കലിലെ നാട്ടുകാർ പറയുന്നു. കാട്ടുപന്നി, മുള്ളൻപന്നി, കേഴ, കുറുക്കൻ, കാട്ടുപൂച്ച എന്നിവയുടെ ശല്യം നാട്ടിൻപുറത്തുള്ളവർ നിത്യേന അനുഭവിക്കുന്നുണ്ട്.
എന്നാൽ, വനപ്രദേശമല്ലാത്തയിടത്ത് കാട്ടുപോത്ത് എങ്ങനെയെത്തിയെന്നറിയാതെ കുഴങ്ങുകയാണ് വനം വകുപ്പധികൃതരും. ഗൃഹനാഥനെ ആക്രമിച്ച കാട്ടുപോത്തിനോടൊപ്പം മറ്റൊന്നുകൂടിയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിയാത്തത് നാട്ടുകാരെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നാട്ടുകാർ ജാഗ്രത കൈവിടരുതെന്നും കാട്ടുപോത്തിനേയോ മറ്റ് വന്യ ജീവികളേയോ കണ്ടാൽ 8547600749 എന്ന ഫോൺ നമ്പറിലറിയിക്കണമെന്ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.