അഞ്ചൽ: ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവിള ഇടക്കുന്നിൽ വീട്ടിൽ പരേതനായ വിദ്യാധരെൻറ ഭാര്യ ദേവയാനി (70) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെ സഹകരണ ബാങ്കിൽനിന്ന് വാർധക്യകാല പെൻഷൻ കൊടുക്കാനെത്തിയ ജീവനക്കാരൻ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൂടുതൽ പരിശോധിച്ചപ്പോൾ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അനുഭവപ്പെട്ടു.
വിവരമറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്തംഗം ആനി ബാബുവിെൻറ സഹായത്തോടെ വീട് തുറന്ന് പരിശോധിച്ചപ്പോൾ അടുക്കളയിൽ മൃതദേഹം അഴുകിയ നിലയിൽ അസ്ഥികൂടമായാണ് കാണപ്പെട്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസെത്തി നിയമനടപടി പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരുവർഷം മുമ്പാണ് ദേവയാനിയുടെ ഭർത്താവ് വിദ്യാധരൻ മരിച്ചത്. ഇതേത്തുടർന്ന് ദേവയാനിക്ക് പുറംലോകവുമായി അധികം ബന്ധമില്ലായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇവരെ വീടിന് വെളിയിൽ കാണാറില്ലായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. ഇവരുടെ കൈവശം സ്വർണവും പണവും ഉണ്ടായിരുെന്നന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. സാബു, സനൽ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.