അഞ്ചൽ: സമൂഹമാധ്യമങ്ങളിലൂടെ പതിനാറുകാരിയായ ദലിത് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും ചെയ്ത പത്തൊമ്പതുകാരൻ അറസ്റ്റിലായി. പുനലൂർ കലയനാട് ചരുവിള പുത്തൻവീട്ടിൽ ആസാദാണ് അറസ്റ്റിലായത്.
പെൺകുട്ടിയെ കാൺമാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പൊലീസ് അറിയിച്ചതനുസരിച്ച് ഇരുവരും കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയുണ്ടായി.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായി. തുടർന്ന്, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.