പുനലൂർ: ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ ഇൻറർ സ്റ്റേറ്റ് ടെർമിനൽ ഡിപ്പോ ആയി ഉയർത്തി കൂടുതൽ സർവിസ് ആരംഭിക്കുമെന്ന് പി.എസ്. സുപാല്‍ എം.എല്‍.എ അറിയിച്ചു. ഇരു സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് കെ. എസ്. ആർ.ടി.സിയും തമിഴ്നാട് ആർ.ടി.സിയും പുതിയ സർവിസ് ആരംഭിക്കും.
ആദ്യഘട്ടമായി തിരുനെൽവേലിയിൽനിന്ന് തമിഴ്നാട് ആർ.ടി.സിയുടെ മൂന്നുറൗണ്ട് ട്രിപ്പും അതിന് കണക്ഷനായി കെ.എസ്.ആർ.ടി.സി യുടെ ആര്യങ്കാവ് - പുനലൂർ /കൊല്ലം സർവിസുമാണ് ആരംഭിക്കുന്നത്. 2008ലാണ് ആര്യങ്കാവ് സെന്റർ ആരംഭിച്ചത്. 2018ൽ ആണ് അവസാനമായി ഇരു സംസ്ഥാനങ്ങളും ഇന്റർ സ്റ്റേറ്റ് കരാറിൽ ഏർപ്പെട്ടത്. കരാർ പുതുക്കുന്നതിനു കേരള സർക്കാർ ഈ വിഷയം പ്രത്യേകമായി പരിഗണിക്കുകയായിരുന്നു.
ഓപറേറ്റിങ് സെന്റർ ഇന്റർസ്റ്റേറ്റ് ടെർമിനൽ ഡിപ്പോ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്നതാണ്. തിരക്കുള്ള സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോൾ ഒരു മണിക്കൂർ ഇടവിട്ടും പുനലൂരിൽനിന്ന് തെങ്കാശി സർവിസ് ആരംഭിക്കണമെന്ന ആവശ്യവും പി.എസ്. സുപാല്‍ ഉന്നയിച്ചിരുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ പൂർണമായും തിരുവനന്തപുരം ജില്ലയുടെ ഒരു മേഖലയും പൂർണമായും മധുര ഉൾപ്പെടുന്ന തമിഴ്നാടിന്റെ തെക്കൻ മേഖല യാത്രക്ക് ഉപയോഗപ്പെടുത്തുന്നത്. കേരള- തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള കരാർ പ്രകാരമാണ് പുതിയ സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.