കൊല്ലം: അഷ്ടമുടിക്കായലിലെ കൈയേറ്റം സംബന്ധിച്ചും മലിനീകരണം സംബന്ധിച്ചും ജൂലൈ ആറിന് ഹൈകോടതി നൽകിയ ഉത്തരവ് പാലിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 29ന് മുമ്പ് റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് ഹൈകോടതി ഉത്തരവിട്ടു.
ജൂലൈ 23ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് കേസിലെ എതിർകക്ഷികൾ വായിച്ച് നോക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. കൊല്ലം കോർപറേഷനും പനയം പഞ്ചായത്തും മാത്രമാണ് കോടതി ഉത്തരവ് പാലിച്ച് റിപ്പോർട്ട് ഫയൽ ചെയ്തത്.
കൈയേറ്റം സംബന്ധിച്ച് സബ് കലക്ടർ ഫയൽ ചെയ്യേണ്ട പ്രതിമാസ നടപടി റിപ്പോർട്ട് ഉടൻ ഫയൽ ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു. കായൽ മലിനീകരണവും കൈയേറ്റവും സംബന്ധിച്ച് കൊല്ലം ബാറിലെ അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്. പേരയം, പടിഞ്ഞാറെ കല്ലട, കിഴക്കേ കല്ലട, മൺറോതുരുത്ത്, പെരിനാട്, തൃക്കരുവ, തേവലക്കര, തെക്കുംഭാഗം, ചവറ, നീണ്ടകര, കുണ്ടറ പഞ്ചായത്തുകളാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.