കൊലപാതക ശ്രമം: പ്രതിക്ക് ഒമ്പതു വർഷം തടവും പിഴയും

കൊ​ല്ലം: വീ​ട്ടു​പ​റ​മ്പി​ൽ ക​ട​ന്ന്​ അ​നു​വാ​ദ​മി​ല്ലാ​തെ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കു​ന്ന​ത്​ ചോ​ദ്യം ചെ​യ്ത​തി​ന്​ വീ​ട്ടു​ട​മ​യെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ ഒ​മ്പ​തു​ വ​ർ​ഷം ത​ട​വും പി​ഴ​യും. കി​ളി​കൊ​ല്ലൂ​ർ പു​ളി​യ​ത്ത്മു​ക്ക് ഇ​ല​വ​ന്തി​യി​ൽ വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​നെ ആ​ണ് (52) വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കൊ​ല്ലം അ​ഡീ​ഷ​ന​ൽ അ​സി. സെ​ഷ​ൻ​സ് ജ​ഡ്ജി അ​രു​ൺ എം. ​കു​രു​വി​ള ശി​ക്ഷി​ച്ച​ത്.

ഇ​ള​മ്പ​ള്ളൂ​ർ ഡാ​ൽ​മി​യ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വ​ര​മ്പേ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ക​ട​ന്നാ​ണ്​ അ​ക്ര​മം കാ​ട്ടി​യ​ത്. വീ​ട്ടു​ട​മ​സ്ഥ​നെ ക​മ്പി​വ​ടി​കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് ആ​റ് സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചു. ഒ​മ്പ​ത് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​നി​യാ​സ് ഹാ​ജ​രാ​യി.

Tags:    
News Summary - Attempted murder-Accused gets nine years imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.