ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പ്: ഗ്രൂപ്പ്​ പോരിനിടെ വിഷയം കോടതിയിലും

കൊ​ല്ലം: വി​വി​ധ ജി​ല്ല​ക​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​ധി​പ​ത്യം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പോ​ർ​വി​ളി, സം​ഘ​ർ​ഷ​ത്തി​ല​ട​ക്കം എ​ത്തി​യ​തി​ന്​ പി​ന്നാ​ലെ ബി.​ജെ.​പി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ്‌ കോ​ട​തി​യി​ലേ​ക്കും. പാ​ർ​ട്ടി പി​ടി​ച്ച​ട​ക്കാ​ൻ കെ. ​സു​രേ​ന്ദ്ര​ൻ - പി.​കെ. കൃ​ഷ്‌​ണ​ദാ​സ്‌ ഗ്രൂ​പ്പു​പോ​ര്‌ മു​റു​കി​യ​തി​നൊ​പ്പ​മാ​ണ്​ കോ​ട​തി​യി​ലും കാ​ര്യ​ങ്ങ​ളെ​ത്തി​യ​ത്​. കൊ​ല്ല​ത്ത്​ ഗ്രൂ​പ്പ്​ പോ​രി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ വ്യാ​ഴാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര​യി​ൽ യോ​ഗം ചേ​രു​ന്നു​ണ്ട്.

നി​ല​വി​ലെ ജി​ല്ല ക​മ്മി​റ്റി വി​ഭ​ജി​ച്ചു​ള്ള കൊ​ല്ലം ഈ​സ്‌​റ്റ്‌, കൊ​ല്ലം വെ​സ്‌​റ്റ്‌ ജി​ല്ല പ്ര​സി​ഡ​ന്റ്‌ സ്ഥാ​ന​ങ്ങ​ൾ കൈ​യ​ട​ക്കാ​നു​ള്ള പോ​രാ​ണ്‌ കൊ​ല്ല​ത്ത്. ഗ്രൂ​പ്പ്​ ചേ​രി​തി​രി​വ്​ ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ൽ കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തി​യി​രു​ന്നു. വി​ഭ​ജി​ച്ച ക​മ്മി​റ്റി​ക​ളു​ടെ പ്ര​സി​ഡ​ന്റ്‌ സ്ഥാ​ന​ത്തേ​ക്ക്‌ ഇ​ല്ലെ​ന്ന്‌ കൊ​ല്ല​ത്തെ നി​ല​വി​ലെ ജി​ല്ല പ്ര​സി​ഡ​ന്റ്‌ ബി.​ബി. ഗോ​പ​കു​മാ​ർ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്‌. കെ. ​സു​രേ​ന്ദ്ര​ൻ വി​ഭാ​ഗ​ക്കാ​ര​നാ​യാ​ണ് ഗോ​പ​കു​മാ​ർ അ​റി​യ​പെ​ടു​ന്ന​ത്​. കൊ​ല്ലം പ​ട്ട​ണം ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ വെ​സ്‌​റ്റ്‌ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ സ്ഥാ​ന​ത്തേ​ക്ക്‌ നി​ല​വി​ലെ ജി​ല്ല ജ​ന: സെ​ക്ര​ട്ട​റി എ​സ്‌. പ്ര​ശാ​ന്തി​നെ മ​ൽ​സ​രി​പ്പി​ക്കാ​നാ​ണ്‌ സു​രേ​ന്ദ്ര​ൻ പ​ക്ഷ​ത്തി​ന്റെ നീ​ക്കം. കൃ​ഷ്‌​ണ​ദാ​സ്‌ നേ​തൃ​ത്വം​ന​ൽ​കു​ന്ന ഗ്രൂ​പ്പ്‌, മു​ൻ സം​സ്ഥാ​ന ജ​ന: സെ​ക്ര​ട്ട​റി ച​വ​റ ഹ​രി​യെ മ​ൽ​സ​രി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം ന​ട​ത്തു​ന്ന​ത്. കൊ​ല്ലം ഈ​സ്‌​റ്റ്‌ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ സ്ഥാ​ന​ത്തേ​ക്ക്‌ നി​ല​വി​ലെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജി പ്ര​സാ​ദി​നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ്‌ കൃ​ഷ്‌​ണ​ദാ​സ്‌ പ​ക്ഷം ആ​ലോ​ചി​ക്കു​ന്ന​ത്‌. സു​രേ​ന്ദ്ര​ൻ പ​ക്ഷം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​യ​യ്‌​ക്ക​ൽ സോ​മ​നെ മ​ൽ​സ​രി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​വാ​യ പി.​എ​സ്‌ ഗോ​പ​കു​മാ​റി​നെ മ​ൽ​സ​രി​പ്പി​ക്കാ​ൻ ആ​ർ.​എ​സ്‌.​എ​സ്‌ നേ​തൃ​ത്വ​വും ച​ര​ടു​വ​ലി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ അ​ട​ൽ​ജി ഫൗ​ണ്ടേ​ഷ​ന്‌ നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ​ സു​രേ​ന്ദ്ര​ൻ പ​ക്ഷ​ത്തി​ന്‌ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്‌ ഉ​യ​ർ​ത്തു​ന്ന​ത്‌. ഇ​വ​രാ​ണ്‌ ജി​ല്ല​യി​ൽ കൃ​ഷ്‌​ണ​ദാ​സ്‌ പ​ക്ഷ​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്‌. ഇ​ന്ന്​ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ 22 മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രെ നി​ശ്‌​ച​യി​ക്കും. ഇ​തി​നി​ടെ​യാ​ണ്​ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന വ​ര​ണാ​ധി​കാ​രി പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റു​മാ​യി ബ​ന്​​ധ​പ്പെ​ട്ട​ കേ​സ്​ കൊ​ല്ലം ​കോ​ട​തി​യി​ൽ ത​ന്നെ വ​ന്നി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ചു​മ​ത​ല​യി​ലി​രി​ക്കു​ന്ന​വ​ർ മാ​ത്ര​മേ മ​ൽ​സ​രി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന നി​ർ​ദേ​ശ​ത്തി​നെ​തി​രെ​യാ​ണ്​ ബി.​ജെ.​പി മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി നെ​ടു​മ്പ​ന ഓ​മ​ന​ക്കു​ട്ട​ൻ കൊ​ല്ലം ജി​ല്ല​കോ​ട​തി​യി​ൽ ഹ​ർ​ജി​ന​ൽ​കി​യ​ത്‌. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ , സം​സ്ഥാ​ന വ​ര​ണാ​ധി​കാ​രി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ജി​ല്ല​വ​ര​ണാ​ധി​കാ​രി ക​ര​മ​ന ജ​യ​ൻ എ​ന്നി​വ​ർ​ക്ക്‌ നോ​ട്ടീ​സ്‌ അ​യ​ച്ചു.

കേ​സ് ഈ​മാ​സം ആ​റി​ന്‌ വീ​ണ്ടും പ​രി​ഗ​ണി​ക്കും. സം​സ്ഥാ​ന വ​ര​ണാ​ധി​കാ​രി പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലെ വ്യ​വ​സ്ഥ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​വും സ​ജീ​വാം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്ക​ലു​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ൽ ചു​മ​ത​ല​യി​ലി​രി​ക്കു​ന്ന​വ​ർ മാ​ത്ര​മേ മ​ൽ​സ​രി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന നി​ർ​ദേ​ശ​ത്തി​നെ​തി​രെ ബി.​ജെ.​പി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ നെ​ടു​മ്പ​ന ഓ​മ​ന​ക്കു​ട്ട​ൻ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്‌ ഇ​ദ്ദേ​ഹം കോ​ട​തി​യെ സ​മീ​പി​ച്ച​ത്‌.

Tags:    
News Summary - BJP organizational election: Amidst group war, the matter is in the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.