പ്രഖ്യാപനങ്ങൾക്ക് കുറവില്ല; പാതിരിക്കൽ അണയുടെ നവീകരണം കടലാസിലൊതുങ്ങുന്നു

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് പാ​റ​ക്ക​ട​വ് പാ​തി​രി​ക്ക​ൽ ഡാം ​ന​വീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ലൊ​തു​ങ്ങി. ഒാ​രോ ത​വ​ണ​യും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ കോ​ടി​ക​ൾ ന​വീ​ക​ര​ണ​ത്തി​ന്​ പ്ര​ഖ്യാ​പി​ക്കു​മെ​ങ്കി​ലും ന​വീ​ക​ര​ണം മാ​ത്രം ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. പാ​തി​രി​ക്ക​ലി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​തി​നും പ​ള്ളി​ക്ക​ലാ​റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി 50 കോ​ടി​യോ​ള​മാ​ണ് ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം.

പാ​തി​രി​ക്ക​ലി​ൽ പ​ള്ളി​ക്ക​ലാ​റി​ന് കു​റു​കെ നി​ർ​മി​ച്ച ഡാ​മി​ന് ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. ഓ​ണ​മ്പി​ള്ളി, ആ​ന​യ​ടി, കൊ​ച്ചു​പു​ഞ്ച തു​ട​ങ്ങി​യ ഏ​ലാ​ക​ളി​ൽ വേ​ന​ല്‍ക്കാ​ല​ത്ത് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തി​യി​രു​ന്ന​ത് ഇ​വി​ടെ നി​ന്നാ​ണ്. ഡാ​മി​ൽ വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്തി ചാ​ലു​ക​ൾ​വ​ഴി ഏ​ലാ​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​ണ് രീ​തി.

കൂ​ടാ​തെ പാ​തി​രി​ക്ക​ൽ, ആ​ന​യ​ടി, പാ​റ​ക്ക​ട​വ് നി​വാ​സി​ക​ൾ ന​ട​പ്പാ​ത​യാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും തൂ​ണു​ക​ളും ത​ക​ർ​ച്ച​യി​ലാ​ണ്. സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. തൂ​ണു​ക​ളി​ൽ വി​ള്ള​ൽ വീ​ണു. പ​ല​ക​ക​ളാ​ണ് ഇ​പ്പോ​ഴും ഷ​ട്ട​റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ ദ്ര​വി​ച്ച​നി​ല​യി​ലാ​ണ്. ഡാ​മി​ന്‍റെ ചോ​ർ​ച്ച കാ​ര​ണം പൂ​ർ​ണ​മാ​യും വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.

അ​തി​നാ​ൽ ചാ​ലു​ക​ൾ​വ​ഴി വെ​ള്ളം കാ​ര്യ​മാ​യി ഏ​ലാ​ക​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ല. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ജ​ല​വി​ഭ​വ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഡാം ​ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​ന്നേ​കാ​ൽ കോ​ടി അ​നു​വ​ദി​ച്ചെ​ന്നും റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് രീ​തി​യി​ലാ​വും നി​ർ​മാ​ണ​മെ​ന്നും പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ ഏ​റെ ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. നി​ല​വി​ൽ ന​ട​പ്പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡാം ​റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജാ​യി നി​ർ​മി​ച്ചാ​ൽ ഇ​രു​ക​ര​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​സൗ​ക​ര്യ​വും വ​ർ​ധി​ക്കും. ഓ​രോ ബ​ജ​റ്റി​ലും തു​ക പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ത​ട്ടി​പ്പാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്കും മ​ന​സ്സി​ലാ​യി​ത്തു​ട​ങ്ങി. ഡാം ​ന​വീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​മാ​യി സാ​ധ്യ​താ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ച്ച​താ​യും തു​ട​ർ​ന​ട​പ​ടി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - Renovation-Pathirikkal-Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.