കൊല്ലം: വ്യാപകമാവുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷന്റെ കെട്ടിട ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ കുട്ടികള്‍പോലും സൈബര്‍ ചതിക്കുഴികളില്‍ അകപ്പെടുന്നുണ്ട്. കുടുംബത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുന്ന സംഭവങ്ങളില്‍ പോലും മാനഭയംമൂലം പലരും പൊലീസില്‍ പരാതിപ്പെടാറില്ല. ഇത്തരം കേസുകള്‍ ഉചിതമായി പൊലീസ് കൈകാര്യം ചെയ്യക്കണം.
കഴിഞ്ഞവര്‍ഷം 201 കോടി രൂപ സൈബര്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നഷ്ടമായി എന്നാണ് കണക്കുകള്‍. അമിതലാഭം മോഹിച്ച് കുരുക്കിൽപെടുന്നവരും ഇതിലുണ്ട്. ഈ അവസരത്തില്‍ സൈബര്‍ പൊലീസിന്റെ പ്രവര്‍ത്തനം പ്രാധാന്യമേറിയതാണ്. എല്ലാ ജില്ലകളിലും സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സാങ്കേതികസഹായത്തോടെ സൈബര്‍ പൊലീസ് വിഭാഗം കൂടുതല്‍ വിപുലീകരിക്കുമെന്നും പൊലീസ്സേന ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, സിറ്റി പൊലീസ് കമീഷണര്‍ വിവേക് കുമാര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍മാരായ എസ്. ജയന്, ദീപു ഗംഗാധരന്, സുമി, അഡീഷനല്‍ എസ്.പി എം.കെ. സുല്‍ഫിക്കര്‍, എ.സി.പിമാരായ ആര്.എസ്. അനുരൂപ്, ആര്. ജോസ്, കെ.ആര്. പ്രതീക്, എന്‍. ഷിബു, എസ്.എച്ച്.ഒ എസ്. ഉദയകുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.