ചാത്തന്നൂർ: ദേശീയപാത വികസനഭാഗമായി കല്ലുവാതുക്കൽ ജങ്ഷനിൽ നിർമാണം പൂർത്തിയായ അടിപ്പാതയിൽ മാസങ്ങളായി വെള്ളം കെട്ടികിടന്ന് ദുർഗന്ധം വമിക്കുന്നു.
അഞ്ച് മാസമായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകിയും മാലിന്യം വന്നടിഞ്ഞും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ജങ്ഷനിലെത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കണമെങ്കിൽ ഈ മലിനജലത്തിൽ ചവിട്ടി മാത്രമേ സഞ്ചരിക്കാൻ കഴിയു. ഇത് വിവിധ അസുഖങ്ങൾക്ക് കാരണമാകുന്നതായും പരാതിയുണ്ട്.
നാട്ടുകാർ നിരവധി പരാതി നൽകിയിട്ടും മലിനജലം നീക്കംചെയ്യാനോ വൃത്തിയാക്കാനോ ദേശീയപാത അതോറിറ്റിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കുന്നില്ല. അടിയന്തരമായി പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.