പുനലൂർ: അച്ചൻകോവിലിൽ ജനവാസമേഖലയിൽ വന്യമൃഗത്തിന്റെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനപാലകർ പരിശോധന നടത്തി. ഗവ. എൽ.പി.എസിന് സമീപം ആറ്റുതീരത്താണ് പുലിയോ കടുവയോ എന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാട് കണ്ടെത്തിയ്.
കടുവയുടേതാെണന്ന ധാരണയിൽ പരിസരവാസികൾ ഭീതിയിലായിരുന്നു. ഇതിനെതുടർന്നാണ് അച്ചൻകോവിൽ റേഞ്ച് ഓഫിസറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയത്. കാൽപ്പാടുകൾ കടുവയുടേതല്ലെന്നും പുലിയുടേതാണെന്നും അധികൃതർ പറയുന്നു.
ഇതിനുസമീപം മ്ലാവിന്റെ കാൽപ്പാടുകളും കണ്ടെത്തി. മ്ലാവിനെ പിടിക്കാനായി ഓടിവന്ന പുലിയുടേതാണ് കാൽപ്പാടെന്ന് അധികൃതർ ഉറപ്പിക്കുന്നു.
അതേസമയം, പുലിയുണ്ടെന്ന അധികൃതർ നൽകുന്ന സൂചന പ്രദേശത്തവാസികളെ ഭയപ്പാടിലാക്കി. ശബരിമല സീസൺ കൂടി തുടങ്ങുന്നതോടെ അച്ചൻകോവിലിൽ നിരവധി അയ്യപ്പന്മാർ വന്നെത്തും. പന്നി ഉൾപ്പെടെ കാട്ടുമൃഗങ്ങൾ അച്ചൻകോവിൽ ജങ്ഷനിലടക്കം ജനവാസമേഖലയിൽ സ്ഥിരം ഉണ്ടെന്നിരിക്കെ പുലിയുെടയും കടുവയുടെയും സാന്നിധ്യം ഭീഷണിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.