കുന്നിക്കോട്: മേഖലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. പരാതികള്‍ തുടര്‍ച്ചയായി ഉയരുമ്പോഴും അന്വേഷണം നടത്താതെ പൊലീസ്. കഴിഞ്ഞ രാത്രി ചക്കുവരയ്ക്കൽ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ മാരകയുധവുമായി മോഷ്ടാവ് അകത്തു കയറിയതാണ് അവസാനത്തെ സംഭവം. അർധരാത്രിയിൽ കൈയിൽ കമ്പിവടിയുമായി മോഷ്ടാവ് അകത്തു കടക്കുന്ന ദൃശ്യങ്ങള്‍ സി.സി ടി.വി കാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് കാമറകളുടെ ദിശ മാറ്റിവച്ചതിന് ശേഷം ഓഫിസിന്റെ പൂട്ട് തകർത്തു. കഴിഞ്ഞ ദിവസം മാക്കന്നൂർ ശ്രീ സുബ്രഹ്മണ്യ ഷേത്രത്തിലും, സമീപത്തെ കുരിശടിയിലും സമാനമായ രീതിയില്‍ മോഷണം ശ്രമം ഉണ്ടായി. ഒരു മാസത്തിനിടെ കിഴക്കന്‍ മേഖലയില്‍ നിരവധി മോഷണങ്ങളും പത്തോളം മോഷണശ്രമങ്ങളുമാണ് നടന്നിരിക്കുന്നത്.
ഒന്നിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് പ്രദേശവാസികളില്‍ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മോഷണമുള്‍പ്പെടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ക്കഥയായിട്ടും പട്രോളിങ് നടത്താന്‍ പോലും അധികൃതര്‍ തയാറാകാത്തതും പ്രതിഷേധങ്ങള്‍ക്ക് ഇടയാകുന്നുണ്ട്. പരിശോധനകള്‍ എല്ലാം ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും തെളിവെടുപ്പോടെ അവസാനിക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.