കാ​ഷ്യു കോ​ര്‍പ​റേ​ഷ​ന്‍ ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന്​ ​ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ

കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനനിരതം

കൊ​ല്ലം: താ​ന്‍സ​നി​യ​യി​ല്‍നി​ന്ന് തോ​ട്ട​ണ്ടി എ​ത്തി​യ​തോ​ടെ കാ​ഷ്യൂ കോ​ര്‍പ​റേ​ഷ​ന്‍ ഫാ​ക്ട​റി​ക​ള്‍ വീ​ണ്ടും പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. പു​തു​ക്കി​യ 23 ശ​ത​മാ​നം കൂ​ലി വ​ര്‍ധ​ന കൂ​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തും തൊ​ഴി​ലാ​ളി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി. ഈ ​വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി ജോ​ലി ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ചെ​യ​ര്‍മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍ പ​റ​ഞ്ഞു. തൂ​ത്തു​ക്കു​ടി പോ​ര്‍ട്ടി​ല്‍നി​ന്നും എ​ത്തി​യ ഗു​ണ​മേ​ന്മ​യു​ള്ള താ​ന്‍സ​നി​യ​ൻ തോ​ട്ട​ണ്ടി ഉ​പ​യോ​ഗി​ച്ചാ​ണ് ഫാ​ക്ട​റി​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്. ഘാ​ന, ഐ​വ​റി​കോ​സ്റ്റ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 12,000 മെ​ട്രി​ക് ട​ണ്‍ തോ​ട്ട​ണ്ടി കൂ​ടി ഉ​ട​ന്‍ എ​ത്തു​ന്ന​തോ​ടെ ഈ ​വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി ജോ​ലി ന​ല്‍കാ​ന്‍ സാ​ധി​ക്കും. 14,000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫാ​ക്ട​റി​ക​ളി​ലെ വി​വി​ധ സെ​ക്ഷ​നു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. ഷെ​ല്ലി​ങ് ജോ​ലി​യാ​ണ് ഇ​ന്ന് ആ​രം​ഭി​ച്ച​ത്. തു​ട​ര്‍ന്ന് പീ​ലി​ങ്, ഗ്രേ​ഡി​ങ് സെ​ക്ഷ​നു​ക​ള്‍ കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഫാ​ക്ട​റി​ക​ള്‍ പൂ​ര്‍ണ​തോ​തി​ല്‍ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​കും.

Tags:    
News Summary - Cashew Corporation factories resume operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.