ചടയമംഗലം: ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 'ലിജോസ് സ്ട്രീറ്റ് റൈഡര്‍ 46' എന്ന ഇൻസ്റ്റഗ്രാം ഐഡിയിലൂടെ പെണ്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മൈനാഗപ്പള്ളി കടപ്പ തടത്തില്‍ പുത്തന്‍വീട്ടില്‍ ലിജോ ജോയിയെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കോളജ് വിദ്യാർഥിനിയായ ആയൂര്‍ സ്വദേശിനി സുഹൃത്തുക്കളുമായി ഇൻസ്റ്റഗ്രാമില്‍ ലൈവ് ചാറ്റിങ്ങില്‍ ഏര്‍പ്പെടവെ പബ്ലിക് ചാറ്റ് ബോക്സില്‍ വന്ന് തുടര്‍ച്ചയായി അസഭ്യങ്ങളും ലൈംഗിക ചുവയുള്ള മെസേജുകളും അയക്കുകയും ലൈംഗികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസിനെയും വെല്ലുവിളിച്ചിരുന്നു. അന്വേഷണം ആരംഭിച്ചപ്പോള്‍ ഒളിവില്‍ പോയ പ്രതിയെ തിരുവനന്തപുരം ഹൈടെക് സെല്ലിെൻറയും കൊട്ടാരക്കര സൈബര്‍ സെല്ലിെൻറയും സഹായത്തോടെ കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ ഹുസൂറില്‍നിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന പൊലീസിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിച്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ...' എന്ന തലക്കെട്ടിൽ കേരള പൊലീസിെൻറ ഫേസ്ബുക്ക് പേജിലെ വിഡിയോയാണ് വൈറലാകുന്നത്.
എസ്.എച്ച്.ഒ എസ്. ബിജോയ്, എസ്.ഐ ജെ. സലീം, സനല്‍കുമാര്‍, അജീഷ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.
കൊല്ലം റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ബി. രവി, അഡീഷനല്‍ ജില്ല പൊലീസ് മേധാവി ബിജുമോന്‍ ഇ.എസ്, കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, ചടയമംഗലം എസ്.എച്ച്.ഒ ബിജോയ് എസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.