ചടയമംഗലം: പോരേടം കണ്ണമ്പാറയിലെ പഞ്ചായത്ത് റോഡ് വെട്ടിപ്പൊളിച്ചശേഷം മണ്ണിട്ട് നികത്തിയ നിലയിൽ. കണ്ണമ്പാറ ക്ഷേത്രം റോഡാണ് മണ്ണ് നിരത്തി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ഇതിനുപിന്നിൽ പാറമാഫിയയാണെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും പാറമാഫിയകളുടെ ഒത്താശക്ക് മൗനാനുവാദം നൽകിയിരിക്കുകയാണെന്ന് കണ്ണമ്പാറ പൗരസമിതി ആരോപിച്ചു. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള പഞ്ചായത്ത് റോഡ് കൈയേറി ക്വാറിയിലേക്കുള്ള സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതത്രേ. ഇതിന് പഞ്ചായത്ത് ജനപ്രതിനിധികളും ഉന്നത രാഷ്ട്രീയ നേതാക്കളും കൂട്ടുനിൽക്കുന്നതായി സമിതി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.