ചടയമംഗലം: നിലമേൽ പഞ്ചായത്തിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൈതോട് കുരിയാണിക്കര സ്വദേശിയുടെയും കൈതോട് സ്വദേശിനിയുടെയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവർക്കാണ് രോഗം.
രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എലിക്കുന്നാംമുകൾ, കൈതോട്, തട്ടത്തുമല സ്വദേശികളായ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മുരുക്കുമണിൽ മുമ്പ് രോഗം സ്ഥിരീകരിച്ച യുവാവിെൻറ സഹോദരിക്കും ജ്യേഷ്ഠെൻറ ഭാര്യക്കുമടക്കം രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് മേഖലയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
മേഖലയിൽ ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യതയേറിയതോടെ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.