ചടയമംഗലം: ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടി, ലൈസൻസ് സസ്പെൻഡ് ചെയ്തു. ചിതറ വേങ്കൊല്ല തേരിക്കട അൻസിയ മൻസിലിൽ അൽഅമീനാണ് ബൈക്ക് രൂപമാറ്റം വരുത്തി അഭ്യാസപ്രകടനം നടത്തിയതിന് പിടിയിലായത്. ബൈക്കിൽ രൂപമാറ്റം വരുത്തിയതിന് പിഴയും ഈടാക്കി. സൈലൻസറിൽ വൻശബ്ദത്തിൽ തീതുപ്പി സ്കൂൾ സമയങ്ങളിലും മറ്റും ചീറിപ്പായുന്നതായിരുന്നു പതിവ് രീതി. ഇതു നാട്ടുകാർക്ക് തലവേദനയായിരുന്നു.
ഇയാളുടെ അഭ്യാസ പ്രകടനങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ചടയമംഗലം ജോയന്റ് ആർ.ടി.ഒ സുനിൽ ചന്ദ്രനാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ആർ.സി ബുക്കിലെ വിലാസത്തിലുള്ള വീട്ടിലെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബൈക്ക് പിടിച്ചെടുത്തു. ചടയമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജി.കെ. അജയകുമാർ, അസി. ഇൻസ്പെക്ടർ ഡി.ജി. ദീപു എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.