ചടയമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് മുല്ലക്കര രത്നാകരൻ എം.എൽ എ. ഐരക്കുഴി-അഞ്ചൽ റോഡിലെ പതിനൊന്നര കിലോമീറ്റർ ദൂരം 19.80 കോടി മുടക്കിയാണ് പൂർത്തീകരിക്കുന്നത്.
തിരുവനന്തപുരം-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പാങ്ങോട്-കടയ്ക്കൽ-ചിങ്ങേലി- ചടയമംഗലം റോഡിന് പത്തൊമ്പതര കിലോമീറ്റർ അത്യാധുനിക രീതിയിൽ പൂർത്തീകരിക്കാൻ 27 കോടി 80 ലക്ഷം രൂപയാണ് അനുവദിച്ചത്. പാങ്ങോട് മുതൽ പള്ളിമുക്ക് വരെ ഒന്നാംഘട്ട ടാറിങ് പൂർത്തീകരിച്ച് രണ്ടാം ഘട്ട ടാറിങ് ജോലികൾ പുരോഗമിക്കുകയാണ്. ചടയമംഗലം-ചിങ്ങേലി ഭാഗത്തെ നിർമാണത്തിനായി ക്രമീകരണങ്ങൾ നടത്തുകയാണ്. 16.9 കോടിയുടെ ആയൂർ - ഇത്തിക്കര റോഡിലെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കടയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മികവിെൻറ കേന്ദ്രം നിർമിക്കുന്നതിന് അഞ്ച് കോടിയും അനുവദിച്ചു. മലയോര ഹൈവേയിൽ ചടയമംഗലം മണ്ഡലത്തിൽ ഉൾപ്പെടുന്ന ചോഴിയക്കോട് - ചല്ലിമുക്ക് ഭാഗത്ത് രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് കോടി രൂപ െചലവഴിച്ച് ചിതറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുകയാണ്.
വെളിനല്ലൂർ പഞ്ചായത്തിൽ അനുവദിച്ച കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനവും നടക്കുകയാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.