ചടയമംഗലം: കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കാറുകള്‍ തകര്‍ത്ത അപകടത്തിൽ കാറുടമക്കെതിരെ പൊലീസ് കേസെടുത്തു. നിലമേലില്‍ കഴിഞ്ഞ നാലിനുണ്ടായ അപകടത്തിലാണ് ചടയമംഗലം പൊലീസ് വിചിത്രമായ രീതിയില്‍ കേസെടുത്തത്.
എം.സി റോഡിൽ എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറും കടയും ഇടിച്ച് തെറിപ്പിച്ചശേഷം റോഡരികിലെ പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. അപകടത്തിൽപെട്ട മറ്റൊരു വാഹന ഉടമയുടെ കൈയില്‍നിന്ന് പൊലീസ് വ്യാജ പരാതി ഉണ്ടാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ഷൈന്‍ മാത്യുവിെൻറ കാറിലാണ് കെ.എസ്.ആര്‍.ടി.സി ബസ് ആദ്യം ഇടിച്ചത്. അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിെൻറ ഉടമയായ പ്രഭു നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്തത്.
എന്നാല്‍, സ്വന്തം വാഹനം വിട്ടുകിട്ടുന്നതിന് പൊലീസ് തന്ന പേപ്പറില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് ചെയ്തതെന്നാണ് പ്രഭു മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രഭുവിെൻറ കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.