ചടയമംഗലം: കൊല്ലം-ചെങ്കോട്ട ദേശീയപാതക്ക് സമാന്തരമായി കടമ്പാട്ടുകോണത്ത് ആരംഭിച്ച് ചടയമംഗലത്തുകൂടി കടന്നുപോകുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി. നായര്‍, സ്പെഷല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഇ.എം. സഫീര്‍, എ.ഡി.എം ബീനാറാണി, എന്‍.എച്ച് ചുമതലയുള്ള സൂപ്രണ്ട് എം. റഹീം, ഹൈവേ അതോറിറ്റി ലെയ്സണ്‍ ഓഫിസര്‍ ഹരീന്ദ്രനാഥന്‍ നായര്‍, കൊട്ടാരക്കര തഹസില്‍ദാര്‍ പി. ശുഭന്, എന്‍.എച്ചിന്റെ ചുമതലയുള്ള സ്പെഷല്‍ തഹസില്‍ദാര്‍ മോഹനകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. നിയമാനുസൃതം പരമാവധി തുക ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ലഭിക്കുന്നതിന് വേണ്ടി എല്ലാ ഇടപെടലും നടത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
ലാൻഡ് അക്വിസിഷനു വേണ്ടിയുള്ള സ്പെഷല്‍ തഹസില്‍ദാറുടെ ഓഫിസ് ചടയമംഗലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും മന്ത്രി നിർദേശിച്ചു. തദ്ദേശീയ പാതയുമായി ബന്ധപ്പെട്ട് പരാതികളോ തര്‍ക്കങ്ങളോ വന്നാല്‍ അവ മന്ത്രിയുടെ ക്യാമ്പ് ഓഫിസുമായി ഇടപെട്ട് തന്നെ പരിഹരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.