ചടയമംഗലം : ഹെൽമെറ്റ് ധരിക്കാത്തതിന് വയോധികെൻറ മുഖത്ത് അടിച്ച് പൊലീസ്. മണപ്പാറ മൂന്ന് മുക്ക് സ്വദേശി രാമനന്ദൻ പിള്ളക്കാണ് പൊലീസ് മർദനമേറ്റത്.
ചടയമംഗലം മഞ്ഞപ്പാറയിൽ ആയിരുന്നു സംഭവം. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്. ഐ ഷജീം ആണ് രാമനന്ദൻ പിള്ളയെ നടുറോട്ടിൽ വെച്ച് മർദിച്ചത്.
മർദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ അന്വേഷണത്തിന് ഉത്തരവിട്ടു. സെപ്ഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.