ചടയമംഗലം: എം.ഡി.എം.എ വിൽപന നടത്തിയ കേസിൽ യുവാവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. നിലമേൽ, കണ്ണങ്കോട്, ഹസീന മൻസിലിൽ സിയാദ് (32) നെയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. ആറുമാസം മുമ്പ് മയക്കുമരുന്ന് വിൽപന നടത്തിയതിന് ചടയമംഗലം പൊലീസ് പിടികൂടിയ ഇയാൾ റിമാൻഡിലായിരുന്നു.
ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. ലഹരി കടത്തലിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുവേണ്ടി സർക്കാരിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു.
ആറു മാസ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ഇയാൾ കരുനാഗപ്പള്ളിയിൽ കഴിയവെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിൽ, കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ എന്നിവരുടെ നിർദേശാനുസരണം ചടയമംഗലം എസ്.എച്ച്.ഒ ജി. സുനിൽ , എസ്.ഐ പി.എം. പ്രിയ, സി.പി.ഒമാരായ സനൽ, മഹേഷ്, ജംഷീദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.