ചടയമംഗലം: അമ്മയെ മർദിച്ച മകനെ ചടയമംഗലം പൊലീസ് പിടികൂടി. തേവന്നൂർ കാവനാംകോണം ചരുവിള പുത്തൻവീട്ടിൽ പരേതനായ പൊടിയന്റെ മകൻ മനോജ് (38) ആണ് അറസ്റ്റിലായത്. മർദനമേറ്റ അമ്മ ദേവകിയെ (68) കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹബന്ധം വേർപെടുത്തിയ മനോജ് അമ്മക്കൊപ്പമാണ് താമസിക്കുന്നത്. കൂലിപ്പണിക്കാരനായ മനോജ് മദ്യപിച്ചെത്തി അമ്മയെ എന്നും മർദിക്കാറുണ്ട്. മുമ്പ് മദ്യപിച്ച് മർദിച്ചത് നാട്ടുകാർ പൊലീസിൽ അറിയിച്ചെങ്കിലും മകനെതിരെ മൊഴി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല.
അമ്മയെ മർദിക്കരുതെന്ന് താക്കീത് നൽകി വിട്ടയച്ചെങ്കിലും പ്രവൃത്തി തുടർന്നു. കഴിഞ്ഞദിവസം അമ്മയെ മർദിക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ഹിരൺ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.എച്ച്.ഒ സുനിൽ, എസ്.ഐമാരായ മോനിഷ്, അലക്സാണ്ടർ, സി.പി.ഒമാരായ സനൽകുമാർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പോക്സോ കേസിൽ ജയിലിലായിരുന്നു. മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.