കൊല്ലം: വേനല്‍ക്കാലം സന്തോഷകരമായി കടന്നുപോകുവാനായി വ്യക്തിസുരക്ഷ സംബന്ധിച്ച അടിസ്ഥാനപാഠങ്ങള്‍ കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞ് പ്രാവര്‍ത്തികമാക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ എന്‍. ദേവിദാസ്.
ഉയര്‍ന്ന അന്തരീക്ഷ താപനിലകാരണമുള്ള ആരോഗ്യപ്രശ്നങ്ങള്‍, ജലാശയ അപകടങ്ങള്‍, കളിസ്ഥലങ്ങളിലും വീടുകളിലും മറ്റും ഉണ്ടായേക്കാവുന്ന അഗ്നിബാധ, വേനല്‍മഴയ്ക്കൊപ്പമുള്ള ഇടിമിന്നല്‍, വിഷുക്കാലത്ത് പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം എന്നിവയാണ് ശ്രദ്ധിക്കേണ്ടത്.
- പകല്‍ പതിനൊന്നിനും മൂന്നിനും ഇടയില്‍ വെയിലത്തുള്ള കളികള്‍ ഒഴിവാക്കുക.
- ചൂടുള്ള ചുറ്റുപാടില്‍ നിന്ന് വന്നതിനു ശേഷം ഉടന്‍ തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുക.
- ദേശീയപാതയുടേത് ഉള്‍പ്പെടെ റോഡുകളുടെ പണി നടക്കുനന്തിനാൽ പൊടിമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ മാസ്ക് ധരിക്കുക
- സീല്‍ചെയ്ത കുപ്പിയില്‍ അല്ലാതെയുള്ള ഡ്രിങ്ക്സ്, നാരങ്ങാവെള്ളം, ഉപ്പിലിട്ടവ എന്നിവ വാങ്ങികഴിക്കുമ്പോള്‍ ശുദ്ധമായ ജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
- ബന്ധുവീടുകളും മറ്റും സന്ദര്‍ശിക്കുമ്പോഴും ടൂര്‍ പോകുമ്പോഴും നീന്തല്‍ വശമുണ്ടെങ്കില്‍പോലും പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക.
- ആരെങ്കിലും വെള്ളത്തില്‍ അകപ്പെട്ടാല്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടാതെ കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുക.
- ജലാശയങ്ങളില്‍ ബോട്ടിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കുക.
- വേനല്‍മഴയോടൊപ്പമുള്ള ഇടിമിന്നല്‍ അപകടകാരി ആണ്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും മറ്റും ഇടിമിന്നലോടുകൂടി മഴ പെയ്താല്‍ മരത്തിന്റെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക.
- കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങിനല്‍കുമ്പോള്‍ സൈക്കിള്‍ ഹെല്‍മെറ്റ് കൂടി വാങ്ങി ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുക.
- വിഷുക്കാലത്ത് പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പരിക്കേല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
- കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകേണ്ടിവരുന്ന അവസരങ്ങളില്‍, അതുപോലെ വെക്കേഷന് ക്ലാസുകള്ക്കായും മറ്റും അപരിചിത ഇടങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ അവര്‍ ഒരു തരത്തിലും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.