കൊല്ലം: ഏഴരവര്‍ഷംകൊണ്ട് കൊല്ലം നഗരത്തില്‍ 1000 കോടി രൂപയുടെ വികസനം നടപ്പാക്കിയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊല്ലം ജില്ല ആശുപത്രിയില്‍ കിഫ്ബി സമഗ്ര വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍മാണപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ജില്ല കോടതിക്ക് പുതിയ കെട്ടിടം, ബയോ ഡൈവേഴ്സിറ്റി പാര്‍ക്ക്, ബൈപാസ് പാലത്തിന്റെ നിര്‍മാണം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ പൂര്‍ത്തീകരണ പാതയിലാണ്. ജില്ല ആശുപത്രിയോട് ചേര്‍ന്ന് സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.
144 കോടി കിഫ്ബി ഫണ്ടില്‍ വകയിരുത്തി നിര്‍മാണം ആരംഭിക്കുന്ന ജില്ല ആശുപത്രിയുടെ പുതിയ കെട്ടിടങ്ങളില്‍ ജനറല്‍ ടവര്‍, യൂട്ടിലിറ്റി കോംപ്ലക്സ്, ഡയഗ്നോസ്റ്റിക് സെന്റര്‍ എന്നിവ ആണ് പ്രവര്‍ത്തിക്കുക.
അത്യാധുനിക സൗകര്യങ്ങള്‍ ഉള്ക്കൊള്ളിച്ചുവരുന്ന കെട്ടിടങ്ങളുടെ നിര്‍മാണചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ്. നഗരത്തിലെ സ്ഥലപരിമിതി വികസനത്തിന് തടസ്സമാകാത്തതരത്തില് വികസന മാതൃകകള്‍ എം.എല്‍.എയുടെ അടക്കം നേതൃത്വത്തില്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രസന്ന ഏണെസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, കോര്പറേഷന്-ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, ഡി.എം.ഒ ഡോ. കെ. വസന്തദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.