കൊല്ലം: മഴ തകർത്തുപെയ്യുമ്പോൾ പകർച്ചവ്യാധിക ഭീഷണിയുടെകാഴ്ചയാണ് ജില്ലയിൽ. ഡെങ്കിയുൾപ്പെടെ അപകടകരമായ പകർച്ചവ്യാധികൾ പിടിമുറുക്കിയതോടെ പനിക്കിടക്കയിൽ വിറക്കുകയാണ് ജനം. ഈ ആഴ്ചയിൽ മാത്രം 1323 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച 495 പേരാണ് വിവിധ ആശുപത്രികളിൽ പനിബാധിച്ചെത്തിയത്. സ്വകാര്യ ആശുപത്രികളിലെ കൂടി ചേരുമ്പോൾ ഇരട്ടിയാകും പനിക്കണക്ക്. പകർച്ചവ്യാധികളിൽ ഡെങ്കിപ്പനി തന്നെയാണ് വ്യാപകമായി ആളുകളെ കീഴ്പ്പെടുത്തുന്നത്. ബുധനാഴ്ച 33 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ആറ് പേർക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 70 പേരാണ് ഡെങ്കി സംശയവുമായി ആശുപത്രികളിലെത്തിയത്. 18 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഡെങ്കി കൂടാതെ എലിപ്പനിയും ഹെപ്പറ്റൈറ്റിസ് എയും അപകട ഭീഷണിയായുണ്ട്. കനത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.