ഇരവിപുരം: ക്വാറൻറീൻ ലംഘനം ചോദ്യംചെയ്തതിന് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രധാനപ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേവിള ലക്ഷ്മി നഗർ 171 പുത്തൻനട വീട്ടിൽ റീനാ ഭവനിൽ സുജുവാണ് (24) അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് ഇയാളുടെ പിതാവ് സഫറിനെ (63) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി പൊലീസ് െതരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജൂൺ പതിനൊന്നിന് രാത്രി പേത്താടെ പിടിയിലായ പ്രതിയുടെ വീടിന് സമീപത്തായിരുന്നു സംഭവം.
കന്യാകുമാരിയിൽ നിന്നെത്തിയ ഒരാൾ ക്വാറൻറീൻ ലംഘിച്ച് കറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരവിപുരം ജെ.എച്ച്.ഐ സുനിൽകുമാറിനെയും സംഘത്തെയും മൂന്നംഗസംഘം ആക്രമിെച്ചന്നാണ് കേസ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് പ്രതികൾക്കെതിരെ കേെസടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.